ഒളിമ്പിക്‌സാണ് ലക്ഷ്യം, 100 മീറ്ററാണ് സ്വപ്‌നം
സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലെ ആറുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ ആവേശത്തിൽ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള വിജയ് കൃഷണയുടെ സീനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണിത്. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിജയ് റെക്കോഡോടെ സ്വര്‍ണം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം കായികമേളക്ക് എത്തിയത്. റെക്കോഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ […]
Read more

