Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: stray dog ​​attack

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മനുഷ്യാവകാശ – സാമൂഹ്യ കലാ-കായിക- സാംസ്‌കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം […]
Read more

കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ: കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ചാലിൽ സ്വദേശി യശോദക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ യശോദയ്ക്ക് ഗുരുതര പരിക്കേറ്റു. യശോദയുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. സംസ്ഥാനത്ത് തെരുവ്നായ ആക്രമണം ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
Read more

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രണം; 45 കാരന് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം നിലവിൽ രൂക്ഷമാകുകയാണ്. വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറില്‍ ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Read more

മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാ‍ർത്ഥികൾക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലും തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. ഇതിന് മുൻപ് പ്രദേശത്ത് തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ […]
Read more

വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടാം ക്ലാസുകാരനെ തെരുവുനായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു

പാലക്കാട്: കൽമണ്ഡപത്ത് എട്ടുവയസ്സുകാരനെ തെരുവുനായ കൂട്ടം ചേർന്ന് ആക്രമിച്ചു. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നാല് നായകൾ ഒരുമിച്ച് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിയാസ്. അതേസമയം ആലപ്പുഴയിൽ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ കാന്‍സര്‍ രോഗിയടക്കമുണ്ട്.
Read more

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴ: ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ കാന്‍സര്‍ രോഗിയടക്കമുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു.
Read more

പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനക്കൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. നാല് കുട്ടികളുൾപ്പടെ നാല് മാസത്തിനുള്ളിൽ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഓരോ മരണങ്ങളിലും, പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് […]
Read more

വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കായംകുളത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്. ഇന്നലെയാണ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റത്. പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55), എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer