Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StrayDogs

വെങ്ങാട് തെരുവുനായ ഭീതി; അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം തുടർച്ചയായതോടെ പ്രദേശവാസികൾ ഭീതിയിൽ. മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49കാരനെയുമാണ് നായ ആക്രമിച്ചത്. ഇല്ലിക്കോട് പന്തായിൽ ശാനിലിന്റെ മകൾ ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആർകെ യു.പി. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9.30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ ഉടൻ […]
Read more

വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബിഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രാവിലെ നടക്കാനിറങ്ങിയ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും […]
Read more

തെരുവുനായ ശല്യം: ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി

തൃശ്ശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. സ്കൂൾ പരിസരത്തെ തെരുവുനായകളെ പിടികൂടാനുള്ള ശ്രമം ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് അധികൃതർ ഇന്നും ക്ലാസുകൾ നിർത്തിവെച്ചത്. സ്കൂളിലേക്കെത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമായി. ഇതോടെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തി. സ്കൂൾ പരിസരത്തുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix