Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sunethra pawar

കോണ്‍ഗ്രസ് പിന്മാറി; വോട്ടെടുപ്പിന് മുമ്പേ ബാരാമതിയില്‍ ജയിച്ച് സുനേത്ര

മുംബൈ: ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെയാണിത്. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ അജിത് പവാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പവാറിനോടുള്ള ആദരസൂചകമായി ഏപ്രില്‍ 23-ന് നടക്കാനിരുന്ന വോട്ടെടുപ്പില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചു.
Read more
Advertisement
WhiteswanTV Footer