Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tariff hike

സ്വർണവില കുതിക്കും; ഇറക്കുമതി തീരുവ 10% ഉയർത്തി

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ വർധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഇപ്പോൾ 10 ശതമാനമായി ഉയർത്തി. ഇതിന് പുറമെ അഞ്ചുശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസും ഏർപ്പെടുത്തി. ഇതോടെ ആകെ നികുതി വർധനവ് 15 ശതമാനമായി. മുൻപ് ഇത് ആറുശതമാനം മാത്രമായിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നത് തടയുക എന്നതാണ് […]
Read more

ട്രംപിന് വൻ തിരിച്ചടി; താരിഫ് നയം ഭരണഘടനാ വിരുദ്ധമെന്ന് കോടതി

വാഷിംഗ്ടൺ: രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫുകൾ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി. യുഎസ് മാൻഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. ട്രംപിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും കോടതി വിമർശിച്ചു. ട്രംപിൻ്റെ നടപടിയെ കോടതി നടപടികൾ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ യുഎസ് കോൺഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും […]
Read more

ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയ‍ർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള വിപണികളോടുള്ള ചൈനയുടെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 84 ശതമാനം തീരുവ ചുമത്തി ചൈന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ […]
Read more

ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി അമേരിക്ക

വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെയാണ് നടപടി. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരും. ചൈന പ്രതികാരത്തോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചതെന്നും ചൈന അതില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ദയ കാണിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് ഇപ്പോള്‍ ട്രംപ് ചുമത്തിയത്.
Read more

പ്രതികാര താരിഫ്: ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇത് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു വ്യാപാര പങ്കാളികള്‍ക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓര്‍ഡറിലെ വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ രഹസ്യമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ […]
Read more

ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. യുഎസിന് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾ ബുധാനാഴ്ചയാണ് ട്രംപ് പ്രതികാരചുങ്കം ചുമത്തിയത്. തീരുവ പ്രഖ്യാപനത്തിൽ തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങൾ അമേരിക്കയെ തകർക്കുമെന്ന് സമരക്കാർ പറയുന്നു. ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് […]
Read more
Advertisement
WhiteswanTV Footer