Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: The Hindu

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. നിരവധിയായ രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് നിയമസഭ സമ്മേളനം ചേരുന്നത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ […]
Read more

മുഖ്യമന്ത്രി മനപ്പൂര്‍വമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു; വി ഡി സതീശന്‍

ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ വിവാദ ഭാഗം ചേര്‍ത്തതെങ്കില്‍ കേസെടുക്കാന്‍ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വെല്ലുവിളിച്ചു. ഏജന്‍സി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വര്‍ണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി മനപ്പൂര്‍വമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി […]
Read more

മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു; ആര്‍ ബിന്ദു

തിരുവനന്തപുരം: മുഖ്യമന്ത്രി ഹിന്ദു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ‘ദ ഹിന്ദു’വില്‍ അഭിമുഖം വന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത കാര്യമെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു. മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു. തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ ചില വാചകങ്ങള്‍ ഒളിച്ചു കടത്തി. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതമാണത്. കേരള രാഷ്ട്രീയത്തില്‍ ഇതിന് […]
Read more

പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നു; ബൃന്ദ കാരാട്ട്

തലശ്ശേരി: പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്. നിലിവല്‍ ഉയര്‍ന്ന പരാതികളില്‍ അന്വേഷണം നടക്കുകയാണ്. ഫലം ജനങ്ങളെ അറിയിക്കും. തെറ്റായ വാര്‍ത്തകള്‍ നേരിടേണ്ടത് എങ്ങനെയെന്ന് കോടിയേരി പഠിപ്പിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ സത്യം പറയണം. സത്യമെന്തെന്ന് കൃത്യമായി പറയുകയാണ് ശരിയായ മാര്‍ഗമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേ സമയം ദ ഹിന്ദു ദിനപത്രത്തില്‍ […]
Read more

മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല; മന്ത്രി മുഹമ്മദ് റിയാസ്

ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. എന്നാല്‍ വിഷയത്തില്‍ ഏജന്‍സിയെ തള്ളിപ്പറയാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer