Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: THEIFCASE

പിടിയിലായ മോഷ്ടാവിനെ വെറുതെ വിട്ടു; വീണ്ടും മോഷണശ്രമവുമായി മോഷ്ടാവ് എത്തിയെന്ന് പരാതി

കൊച്ചി:എറണാകുളം ജില്ലയിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പോലീസ് ഓടിച്ചുവിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഇതേ മോഷ്ടാവ് വീണ്ടും മോഷണത്തിനെത്തുകയും നാട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ ആലുവ മണപ്പുറം ശിവ ടെമ്പിൾ റോഡിൽ, എറണാകുളം റൂറൽ എസ്പിയുടെ വീടിന് തൊട്ടടുത്താണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കമ്പിപ്പാര ഉപയോഗിച്ച് വീടിൻ്റെ പിൻവാതിലും ജനലുകളും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ […]
Read more

മോഷണം പോയ സ്വർണം മാപ്പപേക്ഷയോടെ തിരികെ നൽകി; അരിയന്നൂർ കവർച്ചാ കേസിൽ പ്രതി പിടിയിൽ

തൃശൂർ:ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷണം നടത്തിയ എട്ട് പവൻ സ്വർണം മാപ്പപേക്ഷയോടൊപ്പം തിരികെ നൽകിയ പ്രതിയെ ഒടുവിൽ പോലീസ് പിടികൂടി. മുണ്ടത്തിക്കോട് സ്വദേശി സുധീഷ് ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. വീട്ടിൽ നിന്ന് മൊത്തം പത്ത് പവൻ സ്വർണമാണ് ഇയാൾ കവർന്നിരുന്നത്. ഇതിൽ എട്ട് പവൻ സ്വർണം തിരികെ ഏൽപ്പിച്ച പ്രതി, ബാക്കി രണ്ട് പവൻ താൻ വിറ്റുപോയെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള കത്തും സ്വർണ്ണത്തിനൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer