Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: this is just the beginning’: A.K. Antony

‘ഭീകർക്കെതിരേയുള്ള നടപടി തുടരും, ഇത് തുടക്കം മാത്രം”: എ.കെ. ആന്‍റണി

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയ സൈന‍്യത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഭീകർക്കെതിരേ രാജ‍്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഇനിയും ഭീകരതയ്ക്കെതിരെ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ‍്യത്തിനെതിരായ ഏതൊരു നീക്കത്തിനും കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്നെന്നും ലോകരാഷ്ട്രങ്ങളുടെ മനസാക്ഷി ഇന്ത്യയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഓപ്പറേഷൻ സിന്ദൂരയിലൂടെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത് .ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് പാകിസ്ഥാനെ തിരിച്ചടിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer