തൊപ്പിക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 14.8 ഗ്രാം എംഡിഎംഎ പിടികൂടി
കൊച്ചി: തൊപ്പിക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയിൽ. മട്ടാഞ്ചേരി ഈരവേലി സ്വദേശി ഷമീർ (32) ആണ് അറസ്റ്റിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ‘തൊപ്പി ഷമീർ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് 6.10ഓടെ വല്ലാർപാടം-കളമശേരി ദേശീയപാതയിൽ മുളവുകാടിന് സമീപത്തുനിന്നാണ് എറണാകുളം എക്സൈസ് റേഞ്ച് സ്ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 14.802 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണ് ഷമീറെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, […]
Read more