ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂങ്ങോട് പാണന്റെ വിള വീട്ടിൽ ജോസ് പോൾ (42), ജോൺ പോൾ (40), മൂങ്ങോട് വെമ്പാലോട് വീട്ടിൽ റിജിൻ (40) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂങ്ങോട് സ്വദേശി ജോബി (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് […]
Read more






