പുളിക്കീഴിൽ 3 വയസ്സുകാരിയുടെ മരണം കൊലപാതകം; മൂന്ന് വർഷത്തിന് ശേഷം അമ്മ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും നാടോടി വിഭാഗത്തിൽപ്പെട്ടയാളുമായ മഞ്ജുവിനെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയത് കാമുകനാണെന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. മഞ്ജുവും കാമുകനും ഒരുമിച്ചിരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു […]
Read more