തൃശ്ശൂർ പൂരം കലക്കൽ കേസ്; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്
തൃശ്ശൂർ: 2024ലെ തൃശ്ശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻ പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂരം തടസ്സപ്പെടുത്തിയതിന് പിന്നിൽ പൊലീസിനോ മറ്റ് ബാഹ്യശക്തികൾക്കോ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിലെ വീഴ്ച മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിലെ […]
Read more