നാട്ടിക ടോൾ പ്ലാസയിലെ സമരം; ദേശീയപാതയിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സം
തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഉപരോധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിന് മുന്നോടിയായി പൊലീസ് ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞതാണ് യാത്രക്കാർക്ക് ദുരിതമായത്. ചൊവ്വാഴ്ച രാവിലെ 9.30ന് എൽഡിഎഫ് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രാവിലെ 9.15ഓടെ തന്നെ ടോൾ പ്ലാസയ്ക്ക് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. ഇതോടെ ടോൾ പ്ലാസയ്ക്ക് സമീപം എത്തിയ വാഹനങ്ങൾ തിരിച്ചുപോകേണ്ടിവന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ ഗുരുവായൂർ ഭാഗത്തേക്കുള്ള […]
Read more