Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvm

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം, 5 പേര്‍ക്ക് ഗുരുതരപരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം കാര്‍ മതിലിടിച്ച് 5 പേര്‍ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗേറ്റിന്റെ മതിലിലാണ് കാര്‍ ഇടിച്ചത്. പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഒരു പുരുഷനും 4 സ്ത്രീകളും ഉള്‍പ്പെടെ അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണ്‍, ഡ്രോണ്‍ പറത്തലിന് നിരോധനം

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങള്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്തലിനും നിരേധനം ഏര്‍പ്പെടുത്തി. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ഡ്രോണ്‍ പറത്താം. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സി,ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ […]
Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം കുറിക്കുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയോടെ കലോത്സവം ആരംഭിക്കും. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാ​ഗമായി അരങ്ങേറും. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. […]
Read more

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു . ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടി ഷബാന ആസ്മി വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ദിവ്യ എസ് അയ്യർ ഐ എ എസ്, പ്രേംകുമാർ, മധുപാൽ, ഷാജി എൻ കരുൺ എന്നിവർ സന്നിഹിതരായി. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer