അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ട്രയല്‍സ്
തൃശൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഡിസംബര്‍ 21 ഞായറാഴ്ച രാവിലെ 8 മണിക്ക് ശ്രീ കേരളവര്‍മ്മ കോളേജ് ഗ്രൗണ്ടിലാണ് ട്രയല്‍സ് നടക്കുക. 01-09-2010 നും ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത. താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9074044897, 9598325552
Read more