Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vandanam Medical College

കാലിലെ മുറിവിനുള്ളിൽ ചില്ല് തുന്നിച്ചേർത്തു; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ കാലിൽ, ഫൈബര്‍ ചില്ല് നീക്കം ചെയ്യാതെ തുന്നിച്ചേർത്തതായി പരാതി. അസഹനീയമായ വേദനയെ തുടർന്ന് അഞ്ച് മാസത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ ഫൈബർ ചില്ല് കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലൈറ്റ് ആന്‍റ് സൌണ്ട് ജീവനക്കാരനായ പുന്നപ്ര സ്വദേശി അനന്തുവിന് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് അപകടം സംഭവിക്കുന്നത്. […]
Read more

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. കാലിനും കൈക്കും വളവുണ്ട്. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് […]
Read more

കളര്‍കോട് വാഹനാപകടം: വിദ്യാര്‍ത്ഥികൾക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ഗവര്‍ണ്ണര്‍ വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും […]
Read more

കളര്‍കോട് വാഹനാപകടം: മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സിനിമയ്ക്ക് പോകും വഴിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം […]
Read more

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; റാബിസ് വാക്സിനെടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 21-ന് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനുകളും എടുക്കുകയായിരുന്നുവെന്ന് ശാന്തമ്മയുടെ മകള്‍ സോണിയ ആരോപിച്ചു. ചികിത്സാ പിഴവെന്ന് കാട്ടി സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.
Read more

Recent News

Advertisement
WhiteswanTV Footer