ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; പോളിംഗ് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2. 30 പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി തെരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. ഇന്ന് വൈകീട്ട് 7.30 ന് പ്രതിപക്ഷ അംഗങ്ങൾക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അത്താഴവിരുന്ന് ഒരുക്കും. എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. […]
Read more

