Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vismaya case

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് […]
Read more

വിസ്മയയുടെ മരണം: ഒന്നാംപ്രതി കിരൺകുമാറിന്റെ ഹർജി ഇന്ന് പരി​ഗണിക്കും

ഡൽഹി: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കേസിലെ ഒന്നാം പ്രതിയാണ് കിരൺകുമാർ. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ ഹര്‍ജി നൽകിയിരിക്കുന്നത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൾകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും.
Read more

വിസ്മയ കേസ്: ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യവുമായി കിരൺകുമാർ സുപ്രീംകോടതിയിൽ

കൊല്ലം: കൊല്ലം സ്വദേശിനിയായ വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിൽ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയിരിക്കുന്നത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കഴിഞ്ഞ മാസം […]
Read more

കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാൻ വിസ്മയയുടെ കുടുംബം

സ്ത്രീധന പീഡനത്തെത്തുടർന്ന് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ നൽകിയതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ പറഞ്ഞു . 30 ദിവസത്തെ പരോളാണ് കിരണിന് അനുവദിച്ചിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. ആദ്യം നൽകിയ അപേക്ഷയിൽ […]
Read more

വിസ്മയ കേസിലെ പ്രതി കിരണിന് പരോൾ

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer