Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wayanad land slide

വയനാട് മണ്ണിടിച്ചിൽ; രണ്ട് തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടം സംഭവിച്ച സാഹചര്യങ്ങളും കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതിയിലെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതുമാണ് അന്വേഷണത്തിൽ പരിശോധിക്കുക. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന റിപ്പോർട്ടുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതകൾ വിശദമായി വിലയിരുത്തിയ ശേഷമേ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുകയുള്ളൂവെന്നും അതുവരെ പണി നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Read more

വയനാട് പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപിക്കണമെന്നതിലും തീരുമാനമെടുക്കും. മാത്രമല്ല, പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. ജനുവരിയോടെ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം.
Read more

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ്: പ്രതിഷേധവുമായി സമരസമിതി

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നില്‍ സമര സമിതി പ്രതിഷേധിച്ചു. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്. മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും […]
Read more

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണെന്നും ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ […]
Read more

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയിട്ടാണ് ശ്രുതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ […]
Read more

വയനാട് ഹർത്താൽ; ദുരന്തത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു : വി.മുരളീധരൻ

വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മുൻകേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുണ്ടക്കെ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തൽ (PDNA) റിപ്പോർട്ട് നൽകിയോ എന്ന് സിപിഎം പറയണം. റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ല. മേപ്പാടിയിലെ […]
Read more

മുണ്ടക്കൈ ഉരുൾപൊട്ടൽ ; കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ ഇന്ന് എൽഡിഎഫ്,യുഡിഎഫ് ഹര്‍ത്താല്‍

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനും സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതുമായ കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ ഇന്ന് എൽഡിഎഫ്,യുഡിഎഫ് മുന്നണികളുടെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ […]
Read more

വയനാട് ദുരന്തം: കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നെന്ന് വിഡി സതീശന്‍

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നെന്നും കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കേന്ദ്ര നിലപാടിനെതിരെ ദേശീയ-സംസ്ഥാന തലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വയനാടിന് വേണ്ടത് എസ്ഡിആര്‍എഫ് അല്ല മറിച്ച് സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്‌സ് ആണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം കൊടുത്തിട്ടുണ്ട്. കേരളത്തെ […]
Read more

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ; 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പ്

തിരുവനന്തപുരം : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ചെലവിന് മൂന്നു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് വയനാട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. വയനാട് കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ നിന്ന് 4.65 കോടി രൂപ […]
Read more

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

കേരളീയം പരിപാടി ഇത്തവണ നടത്താനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയായിരുന്നു പരിപാടിയുടെ ഉദ്ദേശം. വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix