Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: young woman

26 കാരിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ അസം സ്വദേശിയായ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 26-കാരിയായ റോഷ്മിതയാണ് ഋഷികേശിലെ ഒരു നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) പരീക്ഷ എഴുതാന്‍ വേണ്ടി ഡല്‍ഹിയിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു റോഷ്മിത. ജൂണ്‍ അഞ്ചിന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് യുവതി പറഞ്ഞത് തിരിച്ച് അസമിലേക്ക് മടങ്ങുന്നു എന്നാണ്. ഫോണില്‍ റോഷിതയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ ഡല്‍ഹി സ്വദേശിയായ […]
Read more

ചൈനയിൽ ഭീമന്‍സ്രാവിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ചൈന: അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമന്‍സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെയാണ് യുവതിക്ക് സ്രാവിന്റെ ആക്രണം നേരിടേണ്ടി വന്നത്. 22 കാരിയായ മാഷാ എന്ന റഷ്യന്‍ കലാകാരിയാണ് മത്സ്യകന്യകയായി നീന്തിക്കൊണ്ടിരുന്നത്. അക്വേറിയത്തിനുള്ളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷയുടെ തലയ്ക്ക് സ്രാവ് മുറുകെ കടിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുകയായിരുന്നു. അക്വേറിയം […]
Read more

നാദാപുരത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫിദ ഫാത്തിമയെയാണ് (22) പട്ടാണിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. മുഹമ്മദ് ഇര്‍ഫാനാണ് ഫിദയുടെ ഭര്‍ത്താവ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. പിന്നാലെ തുങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read more

തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന്‍ ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി […]
Read more
Advertisement
WhiteswanTV Footer