Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി വിജയിയച്ചത് വോട്ടുകൾ മറിച്ച് :രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം;മല്ലികാർജുൻ ഖാർഗെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത് : ബിജെപി രാജ്യത്ത് വിജയം നേടിയത് വോട്ടുകൾ അട്ടിമറിച്ചാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും മാലികാർജ്ജുൻ ഖാർഗെ. കൂടാതെ രാജ്യം ബാലറ്റ് പേപ്പറിലേക്ക്  തിരിച്ചുപോകണമെന്നും ഖാർഗെ എഐസിസി സമ്മേളനത്തിൽ പറഞ്ഞു. സമീപകാലത്ത് ബിജെപി ജയിച്ച മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് അടക്കം ഇവിഎം തിരിമറി നടന്നെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.

കൂടാതെ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഖാർഗെ വിമര്‍ശിച്ചു . സർക്കാർ ജനാധിപത്യ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകർക്കുകയും, ചില ചങ്ങാത്ത മുതലാളിമാർക്ക് നേട്ടമുണ്ടാക്കാൻ ദേശീയ ആസ്തികൾ വിൽക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.64 വർഷത്തിനിടെ ഗുജറാത്തിൽ നടക്കുന്ന ആദ്യ എ.ഐ.സി.സി സമ്മേളനത്തിലാണ് ഖാർഗെ വിമർശനങ്ങൾ ഉന്നയിച്ചത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer