ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. ബംഗളൂരുവിലെ ഡീ അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ നേരിട്ട് ആലപ്പുഴയിത്തിയത് അതിനാൽ തന്നെ ഇത് വിഡ്രോവൽ സിൻഡ്രോമാണ് എന്നാണ് സംശയം. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ ഹാജരായപ്പോൾ തന്നെ ഷൈൻ ഒരു മണിക്കൂറിനുള്ളിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്ന നിബന്ധന വെച്ചിരുന്നു .
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതിയായ തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയേയും എക്‌സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് . കൂടാതെ ഒരു മോഡലിനും ഇന്ന് ഹാജരാകാൻ എക്‌സൈസ് നോട്ടീസ് നൽകിയിരുന്നു. അതേസമയം ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. താരങ്ങളെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലിയാണ് എക്‌സൈസ് തയ്യാറാക്കിയത് .






