കോട്ടയം : സംസ്ഥാനത്ത് പുരോഗതി ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സർക്കാരിന്റെ നാലാം വാർഷികാഘോഷം നടക്കുന്ന കോട്ടയത്തെ സംഘടിപ്പിച്ച മുഖാ മുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലത് സംഭവിച്ചാൽ നല്ലത് അംഗീകരിക്കാൻ വിഷമം ഉള്ളവർ ഇവിടെ ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വികസനം ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ വാദമെങ്കിലും
ഇപ്പോൾ നേടേണ്ട നേട്ടം നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഐ ടി മേഖലയിൽ വലിയ മാറ്റം ഉണ്ടായതും ഇദ്ദേഹം പറഞ്ഞു . 1706 കമ്പനികൾ ഇപ്പോൾ ഐ ടി പാർക്കുകളിൽ ഉണ്ട്. കൂടാതെ ഐ ടി കയറ്റുമതി വർദ്ധിച്ചു. കേരളം രാജ്യത്തിന് മാതൃകയാണെന്നും സ്റ്റാർട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവർ കേരളത്തെ കാണുന്നത് എന്നും മുഖ്യമന്ത്രി മുഖാ മുഖം പരിപാടിയിൽ വ്യക്തമാക്കി.






