സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഭിനയത്തില്‍ തിളങ്ങാന്‍ റിമ കല്ലിങ്കല്‍; ‘തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി’ ടീസര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിരിയാണി എന്ന സിനിമക്ക് ശേഷം റിമ കല്ലിങ്കലിനെ പ്രധാനകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. തോണി തുഴഞ്ഞ് പോകുന്ന റിമയെ ആണ് ടീസറില്‍ കാണുന്നത്. ഇടക്ക് ചിത്രത്തിലെ മറ്റ് രംഗങ്ങളും മിന്നിമറയുന്നുണ്ട്.
ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണിത്.

ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയിരുന്നു. സരസ ബാലുശ്ശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം തിയേറ്റര്‍ പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഇന്നത്തെലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവ്. റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവരെ കൂടാതെ, ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.