സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: new movie

സെന്ന ഹെഗ്ഡെ സംവിധാനം; ‘അവിഹിതം’ ഇനി ഒടിടിയിലേക്ക്

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായമായിരുന്നു തിയേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബർ 14 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ച ‘അവിഹിതം’കോമഡി രംഗങ്ങളാൽ സമ്പന്നമായ ആദ്യ […]
Read more

ഞെട്ടിക്കാനൊരുങ്ങി ഹണി റോസ്; ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ […]
Read more

പ്രഭാസിന്റെ ‘രാജസാബ്’ വൈകില്ല; റീലിസ് അപ്‌ഡേറ്റ് പുറത്തുവിട്ട് നിർമ്മാതാക്കൾ

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിനിടയിൽ രാജസാബ് റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങളെ തള്ളിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം അടുത്ത വര്ഷം ജനുവരി 9 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവായ ടി.ജി. വിശ്വപ്രസാദ് അറിയിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് […]
Read more

60-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഷാരൂഖ്; ‘കിംഗ്’ ആദ്യ വീഡിയോ പുറത്ത്

ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്. https://youtu.be/Uu2QK9Z9X5E […]
Read more

അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ,’ഡം ഡം ഡം’ വീഡിയോ ഗാനം പുറത്ത്

പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുന്നു. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. […]
Read more

ആര്യനിലൂടെ തിരിച്ചു വരാനാകുമോ വിഷ്‍ണു വിശാലിന്; കളക്ഷൻ കണക്കുകള്‍‌ പുറത്ത്

വിഷ്‍ണു വിശാല്‍ നായകനായി വന്ന ചിത്രമാണ് ആര്യൻ. ആര്യൻ ഒക്ടോബര്‍ 31ന് ആണ് തിയറ്ററുകളിലേക്ക് എത്തിയത്. ആര്യൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഒരു കോടി രൂപ നെറ്റായി നേടി എന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നത് സമീപകാല പരാജയങ്ങളില്‍ നിന്ന് ആര്യന് തിരിച്ചുവരാനായി എന്നാണ്. തെലുങ്ക് പതിപ്പ് നവംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തും. ആര്യനിലൂടെ വിഷ്‍ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തിയിരിക്കുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്‍ണു […]
Read more

ആക്ഷൻ കോമഡി ത്രില്ലറുമായി ശ്രീനാഥ് ഭാസി എത്തുന്നു; ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയെ നായകനാക്കി ആക്ഷന് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന പൊങ്കാല ഡിസംബർ 5ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നു. ശ്രീനാഥ് ഭാസിയോടൊപ്പം ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് […]
Read more

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം ‘ഇത്തിരി നേരം’ തീയറ്ററുകളിലേക്ക്

റോഷൻ മാത്യുവിനെയും സെറിൻ ശിഹാബിനെയും ജോഡികളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ നവംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. റോഷൻ മാത്യു നായകനായ ചിത്രത്തിൽ സെറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മഥൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്‍ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് […]
Read more

രശ്‌മിക- ദീക്ഷിത് ഷെട്ടി ഒന്നിക്കുന്ന ‘ഗേൾഫ്രണ്ട്’ ട്രെയ്‌ലർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ […]
Read more

ഡാര്‍ക് ഹൊറര്‍ ത്രില്ലറുമായി ‘ആമോസ് അലക്സാണ്ടര്‍’ ടീസര്‍ പുറത്ത്

ഞെട്ടിക്കുന്ന ദുരൂഹതകളുമായി ‘ആമോസ് അലക്സാണ്ടറിന്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ചിത്രം നവാഗതനായ അജയ് ഷാജിയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് ത്രില്ലറാണ് സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. ‌ ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി എത്തുന്നത്. വ്യത്യസ്ത വേഷത്തിലും രൂപത്തിലുമാണ് ജാഫർ ഇടുക്കി ചിത്രത്തിലെത്തുന്നത്. അജു വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം തമിഴ്നാട്, കർണാടക, […]
Read more

Recent News

Advertisement