ഞെട്ടിക്കുന്ന ദുരൂഹതകളുമായി ‘ആമോസ് അലക്സാണ്ടറിന്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ചിത്രം നവാഗതനായ അജയ് ഷാജിയാണ് സംവിധാനം ചെയ്യുന്നത്.
ഏറെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് ത്രില്ലറാണ് സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി എത്തുന്നത്. വ്യത്യസ്ത വേഷത്തിലും രൂപത്തിലുമാണ് ജാഫർ ഇടുക്കി ചിത്രത്തിലെത്തുന്നത്. അജു വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ,വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഗത, ശ്രീജിത്ത് രവി, നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല അഞ്ജന അപ്പുക്കുട്ടൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
അജയ് ഷാജിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് വിശ്വനാഥനാണ് സംഭാഷണം. പ്രശാന്ത് വിശ്വനാഥനാണ് ഗാനങ്ങൾ. സംഗീതം – മിനി ബോയ്. ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.
എഡിറ്റിങ് – സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്. മേക്കപ്പ് – നരസിംഹ. സ്വാമി. സ്റ്റിൽസ് – അനിൽ വന്ദന. കോസ്റ്റ്യും – ഡിസൈൻ – ഫെമിനജബ്ബാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം . സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് – രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി. പിആർഒ – വാഴൂർ ജോസ്.




