പാലക്കാട്: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചു.
കേസിൽ, പെൺകുട്ടി കൗൺസിലിംഗിനിടെ ആറു വയസുമുതൽ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയിരുന്നു.
അമ്മ തന്റെ മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് കൈമാറിയതിനെ തുടർന്നാണ് കേസ് എടുത്തിരുന്നത്. 2022-ൽ കൊപ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി. കോടതി വിധി പ്രകാരം പിഴ ഇരുവരും കെട്ടിവെക്കണം എന്നും നിർദേശിച്ചു.


