Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഷ്ട്രപതിയുടെ സന്ദർശനത്തെത്തുടർന്ന് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

രാഷ്ട്രപതി, കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് 4 മണിക്ക് ഹെലികോപ്റ്റർ മാർഗം പാലയിലേക്ക് എത്തും., ഹെലികോപ്റ്ററിൽ നിന്നും കോട്ടയം പോലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം വഴി കുമരകത്ത് എത്തും.

നാളെ രാവിലെ, കുമരകത്ത് നിന്ന് കോട്ടയം പോലീസ് ഗ്രൗണ്ടിൽ എത്തുകയും തുടർന്ന് കൊച്ചിയിലെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer