Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയ്ൻ നി​ഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 […]
Read more

റോഷൻ മാത്യുവും സെറിൻ ശിഹാബും ഒന്നിക്കുന്നു; ‘ഇത്തിരി നേരം’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേര’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്. റോഷൻ മാത്യു നായകനായ ചിത്രത്തിൽ സെറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മദൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. […]
Read more

തേജ സജ്ജയുടെ മിറൈ 10ന് സ്‍ട്രീമിംഗ് ഒടിടിയില്‍

തേജ സജ്ജ നായകനായി വന്ന ചിത്രമാണ് മിറൈ. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്‍സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്‍ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ […]
Read more

സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക്; ‘അനന്തൻ കാട്’ ഒരുങ്ങുന്നു

‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്നു. ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് അജനീഷിൻ്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.’ടിയാൻ’ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ […]
Read more

ഏത് മൂഡ്, ഒടിടി മൂഡ്, സാഹസം ഒക്ടോബർ 1 മുതൽ സണ്‍ നെക്സ്റ്റിൽ

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്‍ത ചിത്രമാണ് സാഹസം. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം സാഹസത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നു. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു […]
Read more

ആനന്ദ് കൃഷ്ണരാജ് സംവിധാനത്തിൽ കാളരാത്രി; മികച്ച പ്രതികരണത്തോടെ ഒടിടി യിൽ

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത കാളരാത്രി എന്ന ചിത്രമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ആർജെ മഡോണ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഗ്രേമോങ്ക് പിക്ചേഴ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ […]
Read more

റിലീസിന് മുന്നേ റെക്കോർഡ്; ചരിത്രം കുറിക്കാൻ ‘കാന്താര ചാപ്റ്റർ 1’

റിലീസിന് മുൻപ് തന്നെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാ​ഗ്രാമിലൂടെ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ട്രെയിലർ എന്ന ഖ്യാതിയാണ് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ 𝟏.𝟐 മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. വൻ ദൃശ്യവിരുന്ന് സമ്മാനിച്ച കാന്താര ചാപ്റ്റർ 1 ട്രെയിലർ കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. നടൻ തന്നെ സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ; പോസ്റ്റർ പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ […]
Read more

നവ്യ നായർ പൊലീസുകാരിയായി പാതിരാത്രി, ടീസര്‍ ഇന്ന് പുറത്തുവിടും

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാതിരാത്രി’. ചിത്രത്തിൻ്റെ ടീസര്‍ ഇന്ന് വൈകിട്ട് മമ്മൂട്ടി പുറത്തുവിടും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. […]
Read more

ഈ വർഷം സിനിമ ഒന്നും ചെയ്യുന്നില്ല, സംവിധാനം ചെയ്യാനാണ് ഉദ്ദേശം: ധ്യാൻ ശ്രീനിവാസൻ

ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം […]
Read more

Recent News

Advertisement
WhiteswanTV Footer