Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആര്യനിലൂടെ തിരിച്ചു വരാനാകുമോ വിഷ്‍ണു വിശാലിന്; കളക്ഷൻ കണക്കുകള്‍‌ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഷ്‍ണു വിശാല്‍ നായകനായി വന്ന ചിത്രമാണ് ആര്യൻ. ആര്യൻ ഒക്ടോബര്‍ 31ന് ആണ് തിയറ്ററുകളിലേക്ക് എത്തിയത്. ആര്യൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഒരു കോടി രൂപ നെറ്റായി നേടി എന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നത് സമീപകാല പരാജയങ്ങളില്‍ നിന്ന് ആര്യന് തിരിച്ചുവരാനായി എന്നാണ്. തെലുങ്ക് പതിപ്പ് നവംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തും.

ആര്യനിലൂടെ വിഷ്‍ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തിയിരിക്കുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്‍ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിഷ്‍ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി വേഷമിട്ട് വിഷ്‍ണു വിശാല്‍ നായകനായ ‘എഫ്ഐആര്‍’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്‍ത ചിത്രമായ ‘ലാല്‍ സലാം ആണ് വിഷ്‍ണു വിശാല്‍ പ്രധാന വേഷത്തില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്.

‘ഗാട്ട കുസ്‍തി’ എന്ന ചിത്രം വിഷ്‍ണു വിശാലില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix