സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുൽവാമയിലെ ത്രാലിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു കശ്മീർ : പുൽവാമ ജില്ലയിലെ നാദർ പ്രദേശത്ത് ഇന്ന് രാവിലെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. സമൂഹ മാധ്യമങ്ങൾ വഴി കാശ്മീർ പൊലീസാണ് ഈ കാര്യം പുറത്ത് വിട്ടത്. “അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും തിരച്ചിലിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും,” കശ്മീർ പോലീസ് എക്സിൽ കുറിച്ചു. തെക്കൻ കശ്മീർ ജില്ലയിലെ അവന്തിപോറയിലെ നാദിർ ത്രാൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സൈന്യത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് തിരച്ചിൽ ഒരു ഏറ്റുമുട്ടലായി മാറുകയായിരുന്നു. വെടിവയ്പ്പ് തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസമാണ് ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടത് . ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ ഉണ്ടായത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.