Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ : അഞ്ചു മാസത്തിനിടെ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ കൊമോർബിഡിറ്റികൾ (ഒരാളിൽ രണ്ടോ അതിലധികമോ മെഡിക്കൽ അവസ്ഥകൾ ഒരേസമയം ഉണ്ടാകുന്നത്) ഉള്ള രോഗികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ജനുവരി മുതൽ കൊറോണ വൈറസിനായി ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും അതിൽ 106 എണ്ണം പകർച്ചവ്യാധിക്ക് പോസിറ്റീവ് ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിൽ ഏറിയ ഭാഗവും മുംബൈയിൽ നിന്നുള്ളതും ബാക്കിയുള്ളവ പൂനെ, താനെ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളതുമാണ്.

നിലവിൽ 52 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും 6 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും പോലും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെടുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയെ കൂടാതെ സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് -19 കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix