ന്യൂഡൽഹി : കനത്തമഴയെ തുടർന്ന് ഗോവയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . അതേസമയം ഡൽഹിയിൽ ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും മുംബൈയിൽ ഓറഞ്ച് അലേർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രീ മൺസൂണിന്റെ ഭാഗമായി, ഇന്ന് ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണപ്പെടുമെന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു . ഡൽഹി , മുംബൈ എന്നീ സ്ഥലങ്ങളെ കൂടാതെ ആസാം , മേഘാലയ , തീരദേശ കർണാടക, കേരളം , മാഹി, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ , ജാഗ്രത പാലിക്കാനും ആവശ്യമെങ്കിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകാനും അധികൃതർ ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. മുംബൈ , താനെ, പാൽഘർ, സിന്ധുദുർഗ്, പൂനെ, സത്താറ എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഇവിടെങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റും, ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ തെക്ക്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




