ലഖ്നൌ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ ഷാർപ് ഷൂട്ടര്‍ നവീന്‍ കുമാര്‍ കൊല്ലപ്പെട്ടു. യു.പി സ്പെഷൽ ടാസ്ക് ഫോഴ്സും ഡൽഹി പൊലീസ് സ്പെഷൽ സെല്ലും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
ബോളിവുഡ് താരം സൽമാൻ ഖാൻ വധശ്രമകേസിൽ അടക്കം അന്വേഷണം നേരിടുന്ന കേസിലെ പ്രതിയാണ് ഇയാൾ. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നിവയുള്‍പ്പെടെ 20 ഓളം കേസുകള്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



