മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയെന്ന നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം. നൂറ് പവന്‍ വരുന്ന സ്വർണവും ഇദ്ദേഹത്തിനുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ടെന്നും പറയുന്നു. അതേസമയം രണ്ട് കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉള്ളത് . ഈ രണ്ട് കേസുകളും തൃണമൂൽ കോൺഗ്രസ് നേതാവായ പി വി അന്‍വറുമായി ബന്ധപ്പെട്ടതാണ്.
അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തി എന്നതും പിവി അന്‍വറിനെ വധിക്കാൻ ആര്യാടന്‍ ഷൗക്കത്തും കൂട്ടരും ഗൂഢാലോചന നടത്തി എന്നി കേസുകളാണ് ഷൗക്കത്തിന്റെ പേരിൽ ഉള്ളത്. രണ്ടു കേസുകളും രണ്ടു സ്റ്റേഷനുകളിലായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം സ്ഥാക്തമായ പ്രചാരണങ്ങൾ ആണ് ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ നടത്തുന്നത് . പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ആണ് ഷൗക്കത്ത് ശ്രമിക്കുന്നത്.






