സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ് : പ്രതിയായ ജ്ഞാനശേഖരന് 30 വർഷം തടവും 90,000 രൂപ പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : അണ്ണാ സർവകലാശാല ലൈംഗിക പീഡന കേസിൽ പ്രതിയായ ജ്ഞാനശേഖരന് 30 വർഷം തടവും 90,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ പ്രത്യേക കോടതി .ജസ്റ്റിസ് രാജലക്ഷ്മിയാണ് ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്. അതേസമയം ഈ ആഴ്ച ആദ്യം പ്രതിയായ ജ്ഞാനശേഖരൻ പതിനൊന്ന് കുറ്റങ്ങളിലും കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു . ഡോക്യുമെന്ററി, ഫോറൻസിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിനു സമീപം ബിരിയാണി സ്റ്റാൾ നടത്തിയിരുന്ന കോട്ടൂർ സ്വദേശിയായ ജ്ഞാനശേഖരൻ, ക്യാംപസ് പരിസരത്ത് അതിക്രമിച്ച് കയറി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവർക്കൊപ്പം ഉണ്ടായ ആൺസുഹൃത്തിനെ ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തി ഇവരെ ജ്ഞാനശേഖരൻ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement