Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സക്കീർ ഹുസൈൻ ‘ആൾപ്പൂരം’; ഡോക്യുമെന്‍ററി റിലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: പ്രശസ്ത മാധ്യമ പ്രവർത്തകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ സക്കീർ ഹുസൈൻ സംവിധാനം ചെയ്ത മലയാളം ഡോക്യുമെന്‍ററി ആൾപ്പൂരം യൂട്യൂബിൽ റിലീസ് ചെയ്തു. തൃശ്ശൂര്‍ പൂരത്തിന് പിന്നിൽ ഉള്ള മനുഷ്യ അധ്വാനത്തെ കുറച്ചു പറയുന്ന ഡോക്യുമെന്‍ററിയാണ് ആൾപ്പൂരം. ഇതിനോടകം തന്നെ നിരവധി വേദികളിൽ ആൾപൂരം പ്രദർശിപ്പിക്കുകയും ഇന്‍റര്‍നാഷണല്‍ ഫോക്ലോർ ഫെസ്റ്റിവൽ ഓഫ് തൃശൂരിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരവും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുമുണ്ടായി.

പ്രശസ്ത ചലച്ചിത്ര നടന്മാരായ ശരത് അപ്പാനിയുടെയും വിനു മോഹന്റെയും ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഡോക്യുമെന്റ് റിയുടെ റിലീസ് ചെയ്തത്. ഇതിന് മുൻപ് ഡോക്യുമെന്ററിയുടെ മലയാളം പതിപ്പ് കേരള സാഹിത്യ അക്കാദമയിൽ വെച്ച് റിലീസ് ചെയ്തിരുന്നു.

കലാ സാംസ്‌കാരിക മേഖയിലെ പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. സക്കീർ ഹുസൈന്റെ മകൻ മാധ്യമ പ്രവർത്തകനും ഫിലിം മേക്കറുമായ ഇഷാർ ഹുസൈൻ ആണ് ഡോക്യൂമെന്ററിയുടെ മലയാളം പതിപ്പ് പുറത്തിറക്കിയത്. അദ്ദേഹം തന്നെയാണ് ഡോക്യൂമെന്ററിയുടെ അസോസിയേറ്റ് ഡയറക്ടർ. യൂട്യൂബില്‍ ഈ ഡോക്യുമെന്‍ററി ലഭ്യമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix