ആലപ്പുഴ: .ഭർത്താവിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ.കായംകുളം പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും ഒരു വർഷം മുൻപാണ് പട്ടാപ്പകൽ പതിനാലരപ്പവൻ സ്വർണം മോഷണം പോയത്. സ്വർണം മോഷണം പോയ കേസിൽ മരുമകൾ അറസ്റ്റിൽ. പുതുപ്പള്ളി പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്.
സാബു ഗോപാലൻ ഗോപികയുടെ കയ്യിൽ ലോക്കറിൽ വയ്ക്കാനായി ഏൽപിച്ച സ്വർണം ലോക്കറിൽ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയിൽ വച്ച് ഗോപികയുടെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു പോയതായി പരാതി ലഭിച്ചിരുന്നു. വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എസ്എച്ച്ഒ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ജീജാദേവി, ഷിബു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.






