ആലപ്പുഴ : ആലപ്പുഴയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രോഗികളുടെ എണ്ണം 198 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് പിന്നാലെയാണ് ജില്ലയിൽ കോവിഡ് കേസുകൾ ഉയർന്നത് എന്നാണ് ലഭിക്കുന്ന വിവരം.രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളും കർശന നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
പ്രധാന ആശുപത്രികളിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ ആശുപത്രികളിൽ മാസ്‌ക്കുകളുടെ ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവരെ ആശുപത്രിയിൽ നിന്ന് തിരിച്ചയക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളിൽ കോവിഡ് സ്ഥിതിക്കരിച്ചിട്ടുണ്ടെങ്കിലും നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.






