Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിൾ; ഡിസൈൻ മുതൽ ഐഒഎസ് വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് ജൂൺ 9 തിങ്കളാഴ്ച തുടക്കാമാകുകയാണ്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഡബ്ല്യൂഡബ്ല്യൂഡിസി എന്നറിയപ്പടെുന്ന കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ വിവിധ ഉപകരണങ്ങള്‍ക്ക് ശക്തിപകരുന്ന ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ക്ഒഎസ്, വിഷന്‍ ഓഎസ്, ടിവിഒഎസ്, വാച്ച് ഒഎസ് എന്നിവയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നറിയാം.

അതിൽ പ്രധാനമായി കേൾക്കുന്ന ഒന്നാണ് പേരിലെ മാറ്റം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വ്യത്യസ്ത വേര്‍ഷന്‍ നമ്പറുകള്‍ നല്‍കുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം കൊണ്ടുവരുമെന്നാണ് വിവരം. പകരം ഒരോ വർഷവും പുറത്തിറക്കുന്ന ഒഎസുകൾക്ക് തൊട്ടടുത്ത വർഷത്തെ പ്രതിനിധീകരിക്കുന്ന പേരായിരിക്കും നൽകുക. അതായത് 2025 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഒഎസിന് IOS 19 എന്ന് പേര് നല്‍കുന്നതിന് പകരം 2026 നെ പ്രതിനിധീകരിക്കുന്ന IOS 26 എന്ന് പേര് നല്‍കും.

മറ്റ് ഒഎസുകള്‍ക്കും ഈ രീതിയില്‍ തന്നെയാവും പേരിടുകയെന്ന് ആപ്പിള്‍ അനലിസ്റ്റായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ പുറത്തിറക്കുന്ന വിവിധ ഒഎസുകള്‍ ഏത് വര്‍ഷമാണ് അവതരിപ്പിച്ചതെന്ന് എളുപ്പം മനസിലാക്കാനും ഒഎസുകള്‍ക്കെല്ലാം സമാനമായ പേരിടല്‍ രീതി പിന്തുടരാനും ആപ്പിളിന് സാധിക്കും.

ഐഫോണ്‍, ഐപാഡ്, മാക്ക് ഒഎസുകളിലും പ്രധാനപ്പെട്ട ചിലമാറ്റങ്ങള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവാം. മെനു, ആപ്പുകള്‍, വിന്‍ഡോകള്‍, സിസ്റ്റം ബട്ടനുകള്‍, ഐക്കണുകള്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാവാം. ആപ്പിളിന്റെ യുഐ റീഡിസൈന്‍ പ്രൊജക്ടായ സൊളേറിയത്തില്‍ ടിവിഒഎസും, വാച്ച് ഒഎസും വിഷന്‍ ഒഎസും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. വിഷന്‍ ഒഎസില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരിക്കും മറ്റ് ഒഎസുകളിലെ ഡിസൈന്‍ മാറ്റങ്ങളെന്നാണ് പറയപ്പെടുന്നത്.

പ്രത്യേകം ഗെയിമിങ് ആപ്പ്, മെച്ചപ്പെട്ട ബാറ്ററി മാനേജ്‌മെന്റ്, മെച്ചപ്പെട്ട എഐ ഫീച്ചറുകള്‍ തുടങ്ങിയവ ഐഒഎസിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രതീക്ഷിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer