Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: technology

എഐ നിയന്ത്രണം; ചൈനയുമായി എഐ സഹകരിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ ചൈനയുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഐ രംഗത്തെ സഹകരണം ചൈനയ്ക്ക് അമേരിക്കൻ കമ്പനികളുമായി മത്സരിക്കാൻ സഹായിക്കുമെന്നും സാങ്കേതിക രഹസ്യങ്ങൾ ചോർന്നുപോകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണിൽ യുഎസ് സർക്കാരിന്റെ പുതിയ എഐ അധിഷ്ഠിത പോർട്ടലായ ‘America.gov’ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എഐ രംഗത്ത് അമേരിക്ക നിലവിൽ മുന്നിലാണെന്നും മറ്റു രാജ്യങ്ങളുമായി സാങ്കേതിക വിവരങ്ങൾ പങ്കിടാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ പ്രധാന മത്സരം […]
Read more

ഇൻസ്റ്റഗ്രാമിന്റെ പുതിയ ‘ഇൻസ്റ്റന്റ്സ്’ ഫീച്ചർ ശല്യമാണോ? ഇൻബോക്സിൽ നിന്ന് ഇത് എളുപ്പത്തിൽ ഒഴിവാക്കാം, വഴിയിതാ

ലോകമൊന്നടങ്കമുള്ള ഒട്ടനവധി വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന പുതിയ കാലത്ത് ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവർ തീരെ കുറവായിരിക്കും. പ്രായഭേദമന്യേ നിരവധി പേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായതിനാൽ തന്നെ, ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനുമായി പല തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പല ഘട്ടങ്ങളിലായി കൊണ്ടുവരാറുണ്ട്. അവയിൽ പലതിനെയും ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. എന്നാൽ, ഉപയോക്തഹൃദയവും വിരലുകളും സുഗമമായി കീഴടക്കുന്ന ഫീച്ചറുകൾ മാത്രമല്ല, ചിലപ്പോഴെല്ലാം ‘ഇതെന്തിന് പടച്ചുവിട്ടെ’ന്ന് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളവയും ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ, ഉപയോക്താക്കൾക്കിടയിൽ വ്യാപകമായ വിമർശനത്തിന് […]
Read more

എഐ പ്ലാറ്റ്‌ഫോമുകൾ നിങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നത് എങ്ങനെ?

ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മാറിക്കഴിഞ്ഞു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കും പഠനത്തിനും വിനോദത്തിനും വ്യക്തിപരമായ സംശയനിവാരണത്തിനുമായി ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, ഗ്രോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ ചിന്താശേഷിയെ വെല്ലുന്ന വേഗതയിൽ വിവരങ്ങൾ നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഈ പ്ലാറ്റ്‌ഫോമുകൾക്ക് സാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, ഈ സാങ്കേതിക വിപ്ലവത്തിനിടയിൽ നാം പലപ്പോഴും വിസ്മരിച്ചുപോകുന്ന ഒന്നാണ് നമ്മുടെ ഡിജിറ്റൽ സ്വകാര്യതയും സുരക്ഷയും. എഐ […]
Read more

വരുന്നു ഐഫോണ്‍ ഫോള്‍ഡ്; വില 2 ലക്ഷത്തിന് മുകളില്‍

ആപ്പിള്‍ ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു. ആപ്പിളിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറില്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ‘ഐഫോണ്‍ ഫോള്‍ഡ്’ എന്നാണ് പേര്. ഐഫോണ്‍ 18 സീരീസ് മോഡലുകള്‍ക്കൊപ്പമാകും കമ്പനി ഫോള്‍ഡബിള്‍ സെഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോണും ഇറങ്ങുക. ഫോള്‍ഡബിള്‍ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്‌ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്‌പ്ലേയാണ് ആപ്പിള്‍ വികസിപ്പിക്കുന്നത്. ഉള്ളില്‍ 7.8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഒഎല്‍ഇഡി സ്‌ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോള്‍ ഫോണ്‍ […]
Read more

ഫീച്ചറുകളില്‍ വിട്ടുവീഴ്‌ചയില്ല, വൺപ്ലസ് നോർഡ് 6 ലോഞ്ച് ടൈംലൈന്‍ പുറത്തുവിട്ട് ടിപ്‌സ്റ്റര്‍

ദില്ലി: വൺപ്ലസ് നോർഡ് 5-ന്‍റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 6 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഈ ഫോണിന്‍റെ ലോഞ്ച് ടൈംലൈൻ പുറത്തുവന്നു. വൺപ്ലസ് നോർഡ് 6 പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെട്ടു. 2026-ന്‍റെ രണ്ടാംപാദത്തിന്‍റെ മധ്യത്തിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ബ്രാര്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി. പക്ഷേ വൺപ്ലസ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ 2025 ജൂലൈയിലായിരുന്നു ലോഞ്ച് ചെയ്‌തിരുന്നത്. നോർഡ് 4 പുറത്തിറങ്ങിയത് 2024 […]
Read more

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ ഫീച്ചർ ലഭ്യമാകും

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഇത് പരീക്ഷണത്തിൽ ആണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കാമെന്നും ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‍‍സിൽ നിന്ന് ഒരു […]
Read more

സൈബർ കുറ്റകൃത്യങ്ങൾ; ഡിജിറ്റൽ ലോകത്തെ അദൃശ്യനായ ശത്രു

നമ്മൾ ഇന്ന് ജീവിക്കുന്നത് ഒരു ഡിജിറ്റൽ യുഗത്തിലാണ്. ബാങ്കിംഗ്, സന്ദേശ കൈമാറ്റം, ഷോപ്പിംഗ്, വിനോദം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്റർനെറ്റിന്റെയും സാങ്കേതികവിദ്യയുടെയും സ്വാധീനം വളരെ വലുതാണ്. ഈ ഡിജിറ്റൽ ലോകം നമുക്ക് നൽകുന്ന സൗകര്യങ്ങൾ എണ്ണമറ്റതാണെങ്കിലും, അതിലൊരു ഇരുണ്ട വശമുണ്ട്—അതാണ് സൈബർ കുറ്റകൃത്യങ്ങൾ. സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടറുകളെയോ നെറ്റ്‌വർക്കുകളെയോ ലക്ഷ്യം വെച്ചോ അല്ലെങ്കിൽ ഇവ ഉപയോഗിച്ചോ നടത്തുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനത്തെയും സൈബർ ക്രൈം എന്ന് വിളിക്കാം. ഭൗതികമായ ആക്രമണങ്ങളെപ്പോലെ ഇതിൽ രക്തച്ചൊരിച്ചിലില്ല, പക്ഷേ […]
Read more

സെപ്റ്റംബർ 27 മുതൽ BSNL ഇന്ത്യയിലുടനീളം 4ജി

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി ഇക്കാര്യം സ്ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് […]
Read more

ഹൈസന്‍സ് യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി ടിവികള്‍ പുറത്തിറക്കി

കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്- ഹോം അപ്ലയന്‍സസ് മേഖലയിലെ ആഗോള മുന്‍നിര കമ്പനിയും ആര്‍ജിബി മിനി എല്‍ഇഡി ടിവികളുടെ സൃഷ്ടാക്കളുമായ ഹൈസന്‍സ് ഇന്ത്യയില്‍ അവരുടെ ഫ്‌ലാഗ്ഷിപ്പ് യുഎക്‌സ് യുഎല്‍ഇഡി ആര്‍ജിബി മിനി എല്‍ഇഡി ടിവി സിരീസുകള്‍ അവതരിപ്പിച്ചു. 100, 116 ഇഞ്ചുകളില്‍ ഇവ ലഭ്യമാണ്. ഉയര്‍ന്ന വകഭേദമായ 116 ഇഞ്ച് മോഡലിന് 29,99,999 രൂപയാണ് വില. എ.ഐ. സഹായത്തോടെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ആര്‍ജിബി മിനി എല്‍ഇഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമ്പരാഗത സിംഗിള്‍ […]
Read more

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു

ന്യൂഡൽഹി: ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പാദത്തില്‍ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 3.48 ശതമാനത്തിന്‍റെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2025 മാര്‍ച്ച് അവസാനം 96.91 കോടിയായിരുന്ന ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണമാണ് ജൂണ്‍ ആയപ്പോഴേക്ക് 100.28 കോടിയായി ഉയര്‍ന്നത്. ഇന്ത്യയിലെ 100 കോടിയിലേറെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരില്‍ 4.47 കോടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix