Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻസ്റ്റഗ്രാമിന്റെ പുതിയ ‘ഇൻസ്റ്റന്റ്സ്’ ഫീച്ചർ ശല്യമാണോ? ഇൻബോക്സിൽ നിന്ന് ഇത് എളുപ്പത്തിൽ ഒഴിവാക്കാം, വഴിയിതാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകമൊന്നടങ്കമുള്ള ഒട്ടനവധി വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന പുതിയ കാലത്ത് ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവർ തീരെ കുറവായിരിക്കും. പ്രായഭേദമന്യേ നിരവധി പേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായതിനാൽ തന്നെ, ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനുമായി പല തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പല ഘട്ടങ്ങളിലായി കൊണ്ടുവരാറുണ്ട്. അവയിൽ പലതിനെയും ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. എന്നാൽ, ഉപയോക്തഹൃദയവും വിരലുകളും സുഗമമായി കീഴടക്കുന്ന ഫീച്ചറുകൾ മാത്രമല്ല, ചിലപ്പോഴെല്ലാം ‘ഇതെന്തിന് പടച്ചുവിട്ടെ’ന്ന് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളവയും ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്.

അത്തരത്തിൽ, ഉപയോക്താക്കൾക്കിടയിൽ വ്യാപകമായ വിമർശനത്തിന് പാത്രമാകേണ്ടിവന്ന ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം ഇൻസ്റ്റന്റ്സ്.അത്ര ഫോർമലല്ലാത്ത, വലിയ ഡെക്കറേഷനുകളൊന്നും നടത്താതെ, നിസാരമായ ഫോട്ടോകൾ മെസേജ് സെക്ഷന്റെ പരിസരത്ത് പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഇൻസ്റ്റന്റ് ഫീഡുകളിൽ ഇടംപിടിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകളെയെല്ലാം ഏറ്റെടുത്ത് ആഘോഷമാക്കുന്നവർ ഇതിനെയും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇൻബോക്സ് സെക്ഷനെ ഈ പുതിയ ഫീച്ചർ കാര്യമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് വിമർശിക്കുന്നവരും ചില്ലറയല്ല. പുതിയ ഫീച്ചർ ശല്യമാണെന്നും പറഞ്ഞ് ഇൻബോക്സിന്റെ പടിയടക്കാൻ തീരുമാനിച്ചവരുണ്ടെങ്കിൽ വരട്ടെ, ഫീച്ചർ അനാവശ്യമെന്ന് തോന്നിയെങ്കിൽ അത് ഓഫ് ചെയ്യാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം തന്നെ ആപ്ലിക്കേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇത് ഓഫ് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ഡിവൈസിൽ ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യേണ്ടതുണ്ട്. തുടർന്ന് താഴെ വലതുവശത്തുള്ള പ്രൊഫൈൽ പിക്ചറിൽ ടാപ് ചെയ്യുക, അപ്പോൾ പ്രൊഫൈൽ പേജ് തുറന്നു വരും. ആ പേജിന്റെ വലതുവശത്ത് മുകളിലായുള്ള ത്രീ-ലൈൻ മെനുവിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം അതിൽ കാണുന്ന ‘വാട്ട് യൂ സീ’ സെക്ഷന് താഴെയുള്ള ‘കണ്ടന്റ് പ്രിഫറൻസെസ്’ ടാപ് ചെയ്യുക. ഏറ്റവും ഒടുവിലായി അതിൽ കാണുന്ന ‘ഹൈഡ് ഇൻസ്റ്റന്റ് ഇൻ ഇൻബോക്സ്’ എന്നത് കൂടി ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഈ പുതിയ ഫീച്ചറിനെ നിങ്ങളുടെ ഇൻബോക്സിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer