സിനിമാപ്രേമികൾ ഒടിടി റിലീസിനായി ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു നസ്ലിൻ പ്രധാന കഥാപാത്രമായി എത്തിയ ആലപ്പുഴ ജിംഖാന. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എന്ന വാർത്തയാണ് പുറത്ത് വരുന്നത് . സോണി ലൈവിലൂടെ ഈ മാസം 13 നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ആഗോളതലത്തില്‍ 70 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം സ്പോര്‍ട്സ്-കോമഡി വിഭാഗത്തിലുള്ള ഒരു ചിത്രം കൂടിയാണ്.
പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ നസ്ലിൻ ഗഫൂർ , ഗണപതി, ലുക്മാന്, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഖാലിദ് റഹ്മാന് തന്നെയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയതും. മലയാളത്തിന് പുറമെ ചിത്രം തമിഴ്
തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും ലഭ്യമാണ്.






