ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്ലര്‍. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എന്നുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസം പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 മുതല്‍ ചിത്രം സ്ട്രീമിങ് തുടങ്ങും.
മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇന്ദ്രജിത്തും അനശ്വരയും ആദ്യമായി ഒരുമിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ ടി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.






