ദോഹ: ഖത്തറിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഖത്തറില്‍ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ജംറത്ത് അൽ ഖൈസ് സീസൺ ബുധനാഴ്ച ആരംഭിച്ചു. ഈ സമയത്ത് വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം. ചില സ്ഥലങ്ങളിൽ 50 ഡിഗ്രി വരെ താപനില ഉയരും.
അൽ ജൗസ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ എന്നീ മൂന്ന് ചെറു സീസണുകൾ ഉൾപ്പെടുന്നതാണ് ഈ കാലയളവ്. ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ ഗൾഫ് മേഖലയിൽ ഹുമിഡിറ്റിയുടെ അളവും ഉയരും. ഈ സീസണിൽ പകൽ സമയം കുറവായിരിക്കുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യും.






