ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബാറ്റര്‍ മനോജ് തിവാരി. ശുഭ്മന്‍ ഗില്ലിന്റെ ആക്രമണോത്സുക ശൈലിക്കെതിരെയാണ് തിവാരി ആഞ്ഞടിച്ചത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ ഗില്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണും ഇത്തരത്തിലുള്ള പെരുമാറ്റം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും തിവാരി പ്രതികരിച്ചു.
ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഗില്ലും സാക് ക്രൗളിയും തമ്മിൽ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു.






