ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സസ്പെൻസിനൊടുവിൽ കത്രീനയുടെ നിറവയർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നിറയവറുമായി നിൽക്കുന്ന കത്രീനയുടെ വയറിൽ കൈചേർത്തുപിടിച്ചു നിൽക്കുന്ന വിക്കിയാണ് ചിത്രത്തിലുള്ളത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറില്‍ വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.






