സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താൻ ഒന്നും അറിയണ്ട,​ താമസസൗകര്യം ഒരുക്കിത്തരാം; വിവാ​ദങ്ങളിൽ പ്രതികരിച്ച് അജ്മൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ നടനാണ് അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം അജ്മൽ അമീർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയും വീഡിയോ കോൾ ദൃശ്യങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവാക്കുന്നത്. എന്റെ കാസറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോളിന്റെ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും പുറത്ത് വിട്ടിരിക്കുന്നത്. ന‌ടൻ സെക്സ് ചാറ്റ് ചെയ്തെന്നാണ് ആ വീഡിയോ പുറത്ത് വന്നതിൽ നിന്നും സമൂഹത്തിൽ പ്രചരിക്കുന്ന വാദം. ആ കോളിൽ തന്റെ വിവാഹം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി അജ്മലിനോട് ചോദിക്കുന്നുമുണ്ട്.

അതൊക്കെ എന്തിനാണ് അറിയുന്നത് എന്നായിരുന്നു നടന്റെ മറുചോദ്യം. താമസ സൗകര്യം ഒരുക്കിത്തരാമെന്നും അജ്മൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അജ്മൽ അമീറിനെതിരെ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും പൊങ്കാലയാണ്. തന്റെ സോഷ്യൽ മീഡിയ പേജിന്റെ കമന്റ് ബോക്സ് അജ്മൽ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം വിഷയത്തിൽ അജ്മൽ അമീറിനെ അനുകൂലിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. വീഡിയോ കോളിന്റെയും ഫോൺ സംഭാഷണത്തിന്റെയും ചെറിയൊരു ഭാ​ഗം മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. അജ്മൽ പെൺകുട്ടിയെ മെസേജ് ചെയ്തോ കോൾ ചെയ്തോ ശല്യപ്പെടുത്തിയതാണെന്ന് തോന്നുന്നില്ല.

പരസ്പര സമ്മതത്തോടെ നടത്തിയ ചാറ്റിം​ഗും കോളിം​ഗുമാണെന്ന് തോന്നുന്നെന്നാണ് പൊതുവെ വരുന്ന അഭിപ്രായം. പെൺകുട്ടി വീഡിയോ കോളിൽ ചിരിക്കുന്നുമുണ്ട്. അജ്മൽ അമീറിനെ കുറ്റപ്പെടുത്തും മുമ്പ് എന്താണ് സത്യാവസ്ഥ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്. പരസ്പര വിശ്വാസത്തോടെ നടത്തിയ സ്വകാര്യ സംഭാഷണം ഒരാളെ താഴ്ത്തി കാണിക്കാൻ വേണ്ടി പുറത്ത് വിട്ടത് പോലെയാണ് തോന്നുന്നതെന്നും വാ​ദമുണ്ട്. എന്റെ കാസറ്റ് എന്ന പേജിലൂടെ അബ്ദുൾ ഹക്കീം എന്ന യുവാവാണ് പോസ്റ്റ് പുറത്ത് വിട്ടത്.

എന്നാൽ ഇപ്പോൾ അജ്മൽ തെന്റെ പേരിൽ ഉയർന്നു വന്നിട്ടുള്ള ലൈംഗീക ആരോപണ കേസിൽ

പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്ന് അജ്മൽ പറഞ്ഞു. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിർമിച്ചതാണെന്നും ഇത്തരം ആരോപണങ്ങൾ കൊണ്ട് തകർക്കാനാകില്ലെന്നും അജ്മൽ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ പിന്തുണച്ചവർക്ക് അജ്മൽ നന്ദിയും രേഖപ്പെടുത്തി.

അജ്മൽ അമീറിൻറെ വാക്കുകൾ ഇങ്ങനെയാണ്. വ്യാജമായി ഉണ്ടാക്കിയ ഒരു കഥയ്ക്കും എഐ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ശബ്ദ സന്ദേശത്തിനും എന്നെയും എൻറെ കരിയറിനെയും തകർക്കാൻ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിയിച്ച് സർവശക്തൻറെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാൻ. കൃത്യമായി ഒരു മാനേജറോ ഒരു പി.ആർ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എൻറെ ഫാൻസുകാർ തുടങ്ങിയ സോഷ്യൽമീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

പക്ഷേ ഇന്നുമുതൽ എല്ലാ കണ്ടൻറുകളും എല്ലാ കാര്യങ്ങളും ഞാൻ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുൻപ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാർത്ത പുറത്തുവന്നു. എന്നെ സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാൻ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. ഒരുപാട് തെറിവിളികൾക്കും മുകളിൽ എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസജുകളും കോളുകളും തന്ന ശക്തിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച എല്ലാവർക്കും ഒരായിരം നന്ദി.’ എന്നാണ് വീഡിയോയിലൂടെ അജ്മൽ പറഞ്ഞത്.

എന്നാൽ സോഷ്യൽ മീഡിയ അജ്മലിനെ വെറുതെ വിടുന്ന ലക്ഷണമില്ല. ഇയാൾക്കെതിരെ നേരത്തെ വന്ന കേസും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ദമ്പതികളെ ഉപദ്രവിക്കുകയും ചോദ്യം ചെയ്ത ഭർത്താവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെ കൂടെ സെൽഫി എടുത്ത കേസിൽ ഉൾപ്പെട്ട രണ്ട് പേരിൽ ഒരാളാണ് ഇയാൾ. നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ നേരത്തെ വന്ന ആരോപണവും എന്റെ കാസറ്റ് എന്ന പേജിൽ വന്നിരുന്നു. ഈയടുത്താണ് ഈ പേജ് വലിയ ജനശ്രദ്ധ നേടാൻ തുടങ്ങിയത്. ​മുഖ്യധാര മാധ്യമങ്ങൾ കാണാതെ പോലെ പല ​ഗൗരവമുള്ള വിഷയങ്ങളും ഈ പേജിലൂടെ ചർച്ചയായി.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ വന്നിരുന്നു. അന്ന് പല സ്ത്രീകളും തുറന്ന് പറച്ചിലുകൾ നടത്തി. പ്രമുഖ സംവിധായകർക്കും ന‌‌ടൻമാർക്കുമെതിരെ കേസ് വന്നിരുന്നു. അപ്പോഴൊന്നും അജ്മൽ അമീറിന്റെ പേര് ഉയർന്ന് വന്നിട്ടില്ല. സോഷ്യൽ മീ‍ഡിയയിൽ കടുത്ത ട്രോളുകളും വിമർശനങ്ങളും ആണ് താരം ഇപ്പോൾ നേരിടുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.