ആലപ്പുഴ : ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളില്‍ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്തും 6 നഗരസഭകളില്‍ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്.
ഇതില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കള്‍ക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കു പ്രസിഡന്റാകാന്‍ അവസരമുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വനിതാ അധ്യക്ഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടാകാം.
ജില്ലയില്‍ കായംകുളം നഗരസഭയിലും 3 പഞ്ചായത്തുകളിലും അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനാണ്. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 91 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയില്‍ ഉള്ളത്










