Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തീവ്ര വോട്ടർപട്ടിക പരിഷ്കരണം:ആലത്തൂരിൽ ഫോം വിതരണം വേഗത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ആലത്തൂരിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബൂത്ത് 85 ൽ എന്യൂമറേഷൻ ഫോം വിതരണം ദിന രാത്രി ഭേദമില്ലാതെ തുടരുന്നു. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തിരുത്തലുകളും വിലാസ ഭേദഗതികളും പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യം.

വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള ഈ തീവ്ര പ്രവർത്തനത്തിൽ ഓഫീസർമാർ വീടുതോറും എത്തി ഫോമുകൾ കൈമാറുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലി സമയം കഴിഞ്ഞു രാത്രിയിലും വിതരണം നടത്തുന്നത് ഇത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. രേഖ പ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും നൽകുന്നുണ്ട്. ഫോമുകൾ പൂരിപ്പിച്ച് നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്ന് അധികാരികൾ പൊതുജനത്തോട് അഭ്യർത്ഥിച്ചു.

ആലത്തൂരിലെ ബൂത്ത് 85 ൽ നടക്കുന്ന ഈ പ്രവർത്തനം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് മുന്നിട്ടു നിൽക്കുന്ന മാതൃകാപരമായ നീക്കമായി വിലയിരുത്തുന്നു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix